മൊകേരി:( kuttiadi.truevisionnews.com) മൊകേരി പഞ്ചായത്ത് പാത്തിപ്പാലത്ത് പണിത മാതൃക അംഗൻവാടി ഉദ്ഘാടനം ചെയ്‌തു.25 ലക്ഷം രൂപ എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് അംഗൻവാടി കെട്ടിടം നിർമിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് പി. വത്സൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. രാജശ്രീ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ വി.പി. ഷൈനി, വികസകാര്യ സ്ഥിരംസമിതി ചെയർമാൻ കെ. വി. മുകുന്ദൻ, സി.ഡി.പി.ഒ ആശാലത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ.കെ. ജയ പ്രസാദ്, ഐ.സി.ഡി.എസ് സൂപ്പർവൈസ ർ എം. രതി, എ. പ്രദീപൻ, ടി.പി. രാജൻ എന്നിവർ സംസാരിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ വി.പി. റഫീഖ് സ്വാഗതവും വി. അനില നന്ദിയും പറഞ്ഞു.
Model Anganwadi at Mokeri Pathipalam








































