തൊട്ടില്‍പ്പാലം: ( kuttiadi.truevisionnews.com) കെഎസ്ആര്‍ടിസി ബസിനു നേരെ അജ്ഞാതന്റെ ആക്രമണം. കോഴിക്കോട് നിന്ന് തൊട്ടില്‍പ്പാലത്തേക്ക് വരികയായിരുന്ന ബസിന് നേരെ വടക്കുമ്പാട് സ്‌കൂളിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ ബസിന്റെ പിന്‍വശത്തെ വലതുഭാഗത്തുള്ള ചില്ല് തകർന്നിട്ടുണ്ട് .
പിന്‍വശമായതിനാല്‍ ആരാണ് കല്ലെറിഞ്ഞതെന്ന് ഡ്രൈവര്‍ക്ക് വ്യക്തമല്ല . കറുത്ത സ്‌കൂട്ടറില്‍ വന്നയാളാണ് ബസിന് നേരെ കല്ലെറിഞ്ഞതെന്ന് യാത്രക്കാര്‍ പറഞ്ഞതായി ഡ്രൈവര്‍ പറഞ്ഞു. സംഭവത്തില്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി.
Scooter rider attacks KSRTC bus in Thottilpalam













































