Nov 5, 2025 08:00 PM

കുറ്റ്യാടി : (kuttiadi.truevisionnews.com) കുറ്റ്യാടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് എംഎംഎ പ്രത്യേക വികസന ഫണ്ടിൽ 10 ലക്ഷം അനുവദിച്ച് വാങ്ങിയ കമ്പ്യൂട്ടറുകൾ വിദ്യാലയത്തിന് സമർപ്പിച്ചു.


സ്കൂളിൽ ആവശ്യത്തിന് കമ്പ്യൂട്ടറുകൾ ഇല്ലാത്തതിൻെ പേരിൽ നേരിടുന്ന പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എംഎൽ എയുടെ പ്രദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ചത്.


കമ്പ്യൂട്ടറുകൾ സ്കൂളിന് നൽകുന്ന ചടങ്ങ് കുറ്റ്യാടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യാപകർ, വിദ്യാർത്ഥികൾ, പി ടി എ പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Kuttiyadi Govt. Higher Secondary School gets computers

Next TV

Top Stories










Entertainment News