കുറ്റ്യാടി : (kuttiadi.truevisionnews.com) കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകം, മികച്ച സംവിധായകൻ, മികച്ച നാടകൻ എന്നിങ്ങനെ മൂന്ന് അക്കാദമി അവാർഡുകൾ കരസ്ഥമാക്കിയ 'മാടൻ മോക്ഷം' നാടകം കുറ്റ്യാടിയിൽ അരങ്ങേറുന്നു. നവംബർ 16 ഞായർ രാത്രി 7 മണിക്ക് കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ അങ്കണത്തിലാണ് നാടകാവതരണം.
ആലപ്പുഴ മരുതം തിയേറ്റേഴ്‌സ് അവതരിപ്പിച്ച നാടകമാണ് മാടൻമോക്ഷം. ബി. ജയമോഹൻ രചിച്ച മാടൻമോക്ഷം എന്ന നോവലിന്റെ ദൃശ്യാവതരണമാണ് ഈ നാടകം. ഇന്ത്യയില്‍ ഹിന്ദുത്വം അടിത്തട്ടിലേക്ക് അരിച്ചുകേറുന്നത് എങ്ങനെ എന്നതിന്റെ സൂക്ഷ്മചിത്രം വരച്ചു കാണിക്കുന്നതാണ് 'മാടന്‍മോക്ഷം'.

വളരെ അടിത്തട്ടിലുള്ള ഒരു ദൈവമാണ് 'മാടന്‍'. ശരിക്കു പറഞ്ഞാല്‍ ദൈവങ്ങളിലെ ഒരു ദലിതന്‍. ചുടലമാടന്‍ എന്നു പേരുവിളിക്കും. ചുടല കാക്കുന്നവന്‍, അതായത് ശ്മശാന കാവല്‍ക്കാരന്‍. കൊല്ലത്തിലൊരിക്കല്‍, അധഃകൃതജാതിയില്‍പ്പെട്ടൊരാള്‍ കൊണ്ടുചെന്നു കൊടുക്കുന്ന കള്ളും ചുരുട്ടും മാംസവും ചോരയുമാണ് വഴിപാട്.
അവര്‍ക്ക് മാടന്‍ ആകാശത്തുനിന്നുള്ള ദൈവമല്ല. ഒപ്പമുള്ള ദൈവമാണ്. അവരുടെ ഒപ്പമുണ്ടായിരുന്ന ആ ദൈവം മറ്റൊന്നായി മാറുന്നതിന്റെ തീക്ഷ്ണാനുഭവമാണ് ഈ നാടകത്തിലുള്ളത്. മലയാള നോവല്‍ സാഹിത്യത്തില്‍ സാമൂഹ്യവിമര്‍ശനത്തിന്റെ അസാധാരണവും അതിനിശിതമായൊരു പൊളിച്ചെഴുത്തു നടത്തുന്ന നാടകം ഇതിനകം ശ്രദ്ധേയമായിട്ടുണ്ട് .
പ്രവേശന പാസിനായി
Contact No: 7902998301
Madanmoksham Kuttiady 16th Distribution of entry passes begins











































