അഴിയൂർ : (vatakara.truevisionnews.com) ഗ്രാമ പഞ്ചായത്ത് 2024 - 25 വർഷത്തെ വാർഷിക പദ്ധതിയിൽപ്പെടുത്തി 40 ലക്ഷം ചിലവാക്കി നിർമ്മിക്കുന്ന മൃഗാശുപത്രി കെട്ടിടം പ്രവൃർത്തി ഉദ്ഘാടനം പ്രസിഡണ്ട് ആയിഷ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമിപം പഴയ കെട്ടിടം മാറ്റി ആധുനിക സൗകര്യത്തോടെയുള്ള കെട്ടിടമാണ് പണിയുന്നത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശരിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.
ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ ആർ കെ സ്നേഹരാജ് മുഖ്യ പ്രഭാഷണം നടത്തി. രമ്യ കരോടി, അനുഷ ആനന്ദസദനം,,അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത് , കെ.കെ ജയചന്ദ്രൻ , യു എ റഹീം, എം പി ബാബു, ബബിത്ത് തയ്യിൽ ,പ്രദിപ് ചോമ്പാല, കെ എ സുരേന്ദ്രൻ , സി സുഗതൻ , ടി ടി പത്മനാഭൻ, പി.കെ പ്രീത, മുബാസ് കല്ലേരി, സി എം .സജീവൻ ,ഡോ എം :ഷിനോജ് , എന്നിവർ സംസാരിച്ചു.
Azhiyoor Veterinary Hospital inaugurated new building construction work







































