കുറ്റ്യാടി : പോരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കും യു.ഡി.എഫ് നേതാക്കൾക്കും നേരെയുണ്ടായ പോലിസ് നടപടിയിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി.
പ്രകടനത്തിന് ജില്ലാ കോൺ സെക്രട്ടറി പ്രമോദ് കക്കട്ടിൽ, യുത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.പി. ദുൽ ഖിഫൽ, ബ്ലോക്ക് പ്രസിഡന്റ ശ്രിജേഷ് ഊരത്ത്, പി.കെ. സുരേഷ്, മഠത്തിൽ ശ്രീധരൻ , സി.വി അജിത്ത്, കെ.പി. അബ്ദുൾമജീദ്, പി.പി. ആലിക്കുട്ടി, സി.കെ. രാമചന്ദ്രൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, ടി. സുരേഷ് ബാബു, എ.ടി ഗീത എന്നിവർ പ്രതിഷേധിച്ചു.


ഷാഫി പറമ്പിലിന് നേരെ ഉണ്ടായ പോലിസ് നടപടിയിൽ കെ.പി.സി.സി. സെക്രട്ടറി വി.എം.ചന്ദ്രൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, കെ.പി.സി.സി അംഗം കെ.ടി. ജയിംസ് എന്നിവർ പ്രതിഷേധിച്ചു.
Violence against Shafi Parambil MP and UDF leaders in Perambra; Congress holds protest in Kuttiadi