കുറ്റ്യാടി:( https://kuttiadi.truevisionnews.com/) രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന കെ.എസ്.ടിയു റവന്യൂ ജില്ല സമ്മേളനം കുറ്റ്യാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയര്‍മാന്‍ വി.പി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. ഡോ.ഡി സച്ചിത്ത് അധ്യാപക ശാക്തീകരണം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ജില്ല പ്രസിഡന്റ് ടി.കെ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തി. കല്ലൂര്‍ മുഹമ്മദലി, മിസഹബ് കീഴരിയൂര്‍, കെ.പി സാജിദ്, എ.പി അസീസ്, മണ്ടോട്ടി ബഷീര്‍, വി.കെ റാഷിദ്, നാസര്‍ എടപ്പാള്‍, അന്‍വര്‍ ഇയ്യഞ്ചേരി, ടി. സുഹറ തുടങ്ങിയവര്‍ സംസാരിച്ചു.
സാസ്‌കാരിക സമ്മേളനം മാപ്പിള കലാ അക്കാദമി ജില്ല പ്രസിഡന്റ് എം.കെ അഷറഫ് ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക സംഗമം സി.എച്ച് ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്യും.
KSTU Revenue District Conference begins in Kuttiadi















































