കക്കട്ടിൽ: (https://kuttiadi.truevisionnews.com/)അമേരിക്കയുടെ അധിനിവേശത്തിനെതിരെ വെനെസ്വേലക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
അമ്പലകുളങ്ങരയിൽനിന്ന് ആരംഭിച്ച മാർച്ച് കക്കട്ടിൽ സമാപിച്ചു. ഡിവൈഎ ഫ്ഐ ജില്ലാ ജോ. സെക്രട്ടറി എം കെ നികേഷ് ഉദ്ഘാടനം ചെയ്യു ബ്ലോക്ക് പ്രസിഡന്റ് കെ രജിൽ അധ്യക്ഷനായി.
ട്രഷറർ വി ആർ വിജിത്ത്, വി കെ മഹേ ഷ്, ശരൺ റാം, അഞ്ജു ശ്രീധർ തുടങ്ങിയവർ സംസാരിച്ചു. കുന്നുമ്മൽ മേഖലാ സെക്രട്ടറി എം പി ജിഷ്ണു സ്വാഗതവും വർണ നന്ദിയും പറഞ്ഞു.


DYFI holds protest march against American occupation

















































