കുറ്റ്യാടി: (https://kuttiadi.truevisionnews.com/)അങ്ങാടിയില്‍ രാപ്പകല്‍ ഭേദമെന്യേ ഗതാഗതക്കുരുക്ക്. വാഹനങ്ങള്‍ക്ക് കുറ്റ്യാടിയിലൂടെ കടന്നുപോകാന്‍ നീണ്ട കാത്തിരിപ്പ് വാഹനങ്ങളുടെ നിര കിലോമിറ്ററുകള്‍ നീളുന്നതിനാല്‍ പരിസരഅങ്ങാടികളിലും കുരുക്ക് രൂക്ഷമാണ്.
താമരശ്ശേരി ചുരം റോഡിലെ നിയന്ത്രണങ്ങള്‍ കാരണം വലിയ വാഹനങ്ങള്‍ കുറ്റ്യാടി വഴി കടത്തിവിടുന്നതാണ് പ്രശ്നം രൂക്ഷമാകാന്‍ കാരണം.
കുരുക്കില്‍പെട്ട് വേഗം ലക്ഷ്യത്തിലെത്താന്‍ നീണ്ട കാത്തിരിപ്പ് വേണ്ടതിനാല്‍ പരിസര പ്രദേശങ്ങളിലേക്ക് ഓട്ടംപോകാന്‍ ഓട്ടോക്കാര്‍ മടിക്കുകയാണ്. സമയ ത്തിന് ലക്ഷ്യത്തിലെത്താന്‍ കഴിയാത്തതിനാല്‍ ചില ബസുകള്‍ വഴിക്കുവെച്ച് തിരിച്ചുപോകുന്നു കുരുക്കിന് പരിഹാരമാവുന്ന കുറ്റ്യാടി ബൈപാസ് നിര്‍മാണം ഉദ്യേശിച്ചത്ര പുരോഗമിക്കുന്നില്ല. കുറ്റ്യാടി ചന്ത കാരണം അനുഭവപ്പെട്ട വാഹന കുരുക്ക് തിരുമ്പോഴേക്കാണ് പുതിയ കാരണത്താലുള്ള പ്രശ്‌നങ്ങള്‍.


Control on the Churam road backfires

















































