കക്കട്ടില്‍: (kuttiadi.truevisionnews.com) പത്രപ്രവർത്തകൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്, സഹകാരി, ആധാരം എഴുത്തുകാരൻ എന്നീ നിലകളിൽ നിറഞ്ഞുനിന്ന എം.എം. നാരായണൻ നമ്പ്യാരുടെ 28-ാം ചരമവാർഷികത്തോടനുബന്ധിച്ച് കുട്ടികൾക്കായി കളറിംഗ്, ജലച്ചായ മത്സരങ്ങൾ നടത്തി.
എം.എം. നമ്പ്യാർ ട്രസ്റ്റും ഉപാസന വട്ടോളിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചിത്രകാരൻ രാജഗോപാലൻ കാരപ്പറ്റ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച്, ടോപ്പ് സിംഗർ ഫൈനലിസ്റ്റ് ഇ.കെ. ദേവദർശിനെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.


പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ് ഉപഹാരം നല്‍കി. സി.പി.സജിത, വി.എം.ചന്ദ്രന്‍, ഒ.വനജ, എം.എം.രാധാകൃഷ്ണന്‍, ജമാല്‍ മൊകേരി, അനന്തന്‍ കുനിയില്‍, കെ.പി.സുരേഷ്, രാംദാസ് കക്കട്ടില്‍, എം.എം. ശ്രീനിവാസന്‍, എലിയാറ ആനന്ദന്‍, പ്രകാശന്‍ എലിയാറ, എന്നിവര്‍ പ്രസംഗിച്ചു. കുടുംബംഗങ്ങളായ ഗീത, അജിത, ബീന, പ്രീന എന്നിവര്‍ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.
Drawing competitions for children organized in memory of M.M. Nambiar