കക്കോടി :(https://kuttiadi.truevisionnews.com/) സാമ്രാജ്യത്വ അധിനിവേശം അവസാനിപ്പിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ചേളന്നൂർ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അന്ധവിശ്വാസനി രോധനനിയമം നടപ്പിലാക്കുക. കേരളത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഒറ്റത്തെങ്ങിൽ നടന്ന സമ്മേളനം പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പാപ്പുട്ടി ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖലാ പ്രസിഡന്റ് കെ മോഹനൻ അധ്യക്ഷനായി.
മേഖലാ സെക്രട്ടറി എം വി സുരേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി പി ബിജു. ജില്ലാ കമ്മിറ്റി അംഗം വത്സരാജ് പൂവനി, കെ പി ദാമോദരൻ എന്നിവർ സംസാരിച്ചു.
സുജ അശോകൻ സ്വാഗതം പറഞ്ഞു. ശ്രീനി രാമല്ലൂർ (പ്രസിഡന്റ്റ്), ടി ശ്യാംകുമാർ (സെക്രട്ടറി), ടി കെ സുജാത (വൈസ് പ്രസിഡൻ്റ്). എ സുദീപ് കുമാർ (ജോ. സെക്രട്ടറി), പി എം വിജയൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി പതിനേഴ് അംഗ കമ്മിറ്റിയെ തെരഞെഞ്ഞെടുത്തു.
End the imperialist occupation, Sastra Sahitya Parishad
















































