Sep 24, 2025 10:27 AM

കുറ്റ്യാടി: (kuttiadi.truevisionnews.com) മുസ്ലീം ലീഗ് നേതാവും ജില്ല ഉപാദ്ധ്യക്ഷനുമായ പി. അമ്മദ് മാസ്റ്ററുടെ വിയോഗം പാർട്ടിക്കും പ്രവർത്തകർക്കും തീരാ നഷ്ട്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മുൻ കേന്ദ്ര മന്ത്രിയും കെ പി സി സി മുൻ പ്രസിഡൻ്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കറ കളഞ്ഞ മതേതരവാദിയും ഏവരുടെയും പ്രിയപ്പെട്ട അദ്ധ്യാപകനുമായിരുന്ന ഇദ്ദേഹം സംശുദ്ധ രാഷ്ട്രീയത്തിൻ്റെ പര്യായമായിരുന്നു. വ്യക്തി ബന്ധങ്ങൾക്കും വിശാലമായ സൗഹൃദത്തിനും എന്തിനേക്കാളും പ്രധാന്യം നൽകിയിരുന്ന ഇദ്ദേഹം പൊതു പ്രവർത്തകർക്ക് മാതൃകയായിരുന്നു. ഒരു ജനപ്രതിനിധി എന്ന നിലയിൽ എന്നെ ഏറെ സ്വാധീനിച്ച വ്യക്തിത്വത്തിനുടമ കൂടിയായിരുന്ന ഇദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസുമായും ഹൃദയബന്ധം സൂക്ഷിച്ചിരുന്നു.

Ammad Master's demise; Mullappally Ramachandran says we have lost a spotless secularist

Next TV

Top Stories










News Roundup