കുറ്റ്യാടി: പുതിയ ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ച് കുറ്റ്യാടി ഗ്രാമ പഞ്ചായത്ത്. സമീപകാലത്ത് ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ പലയിടങ്ങളിലായി ഉണ്ടായ സംഘർഷം കണക്കിലെടുത്തും ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത ട്രാഫിക് റെഗുലേറ്ററി യോഗ തീരുമാനത്തിന്റെയും പശ്ചാതലത്തിലാണ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. മൂന്ന് പോലീസുകാരുടെ സ്ഥിരം സേവനം സ്റ്റാൻഡിൽ ലഭ്യമായിരിക്കും. യാത്രക്കാരുടെ പരാതികൾ സ്വീകരിക്കുകയും ഉടനടി പരിഹാരം കാണുകയും ചെയ്യും.
Police aid post at Kuttiadi new bus stand