കുറ്റ്യാടി:(https://kuttiadi.truevisionnews.com/) മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പുതിയ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സതി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവും വ്യാപാര പ്രമുഖനുമായിരുന്ന അടുക്കത്തെ കെ.പി അബ്ദുറഹ്‌മാന്‍ ഹാജിയുടെ നാമധേയത്തിലാണ് ഓഡിറ്റോറിയം പണികഴിപ്പിച്ചത്. വാര്‍ഡ് മെമ്പര്‍ നജ്മ നവാസ് അധ്യക്ത വഹിച്ചു. വിവിധ ശാസ്ത്ര കലാമേളകളില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ കെ.പി നൂറുദ്ദീന്‍ അനുമോദിച്ചു.
പി.ടിഎ പ്രസിഡന്റ് കെ.എസ് സലാഹുദ്ദീന്‍, പ്രധാനാധ്യാപകന്‍ കെ.കെ അബ്ദുളള, കെ.പി കുഞ്ഞമ്മദ്, എം.പി.ടിഎ പ്രസിഡന്റ് കെ.ജംഷീന, എഴുത്തുകാരന്‍ നവാസ് മൂന്നാംകൈ, ഗായകന്‍ കെ.കെ റഫീഖ്, കെ.പി ജമാല്‍ കെ.പി അബ്ബാസ് എന്നിവര്‍ സംസാരിച്ചു.
New open air auditorium inaugurated at Mannur Government LP School

















































