കുറ്റ്യാടി: പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കെഎസ്എസ്സിഎ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. തൊട്ടിൽപ്പാലം ട്രഷറിക്ക് മുമ്പിൽ നടത്തിയ ധർണ കെഎസ്എസ്സിഎ സംസ്ഥാന നിർവാഹക സമിതി അംഗം കെ.സി ഗോപാലൻ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് വി.വി വിനോദൻ അധ്യക്ഷത വഹിച്ചു. കെ.കെ പ്രദ്യുമ്നൻ, പി.കെ സുരേഷ്, വി.അബ്ദുറഹ്മാൻ, എൻ.സി കുമാരൻ, കെ.ടി രാജൻ, എലിയാറ ആനന്ദൻ, ഷീല പത്മനാഭൻ, പി.വാസുദേവൻ, ചന്ദ്രൻ മണ്ടോടി, കെ.പി ശ്രീധരൻ, വി.പി മൊയ്തു, കെ.നാണു, കെ.കെ പാർത്ഥൻ, കെ.പി മോഹൻദാസ്, മുതലായവർ പ്രസംഗിച്ചു. സി.സതീഷ് കുമാർ, പി.സത്യൻ, പി.പി അശോകൻ, ചെത്തിൽ കുമാർ, എൻ.കെ ഗോവിന്ദൻ, എം.വിജയൻ, സന്തോഷ് കച്ചേരി, പി.പി അനൂപ് കുമാർ എന്നിവർ നേതൃത്വം നൽകി.


KSSPA protests against non implementation pension reform