കുറ്റ്യാടി: (kuttiadi.truevisionnews.com ) ഗായകനായ കടേക്കച്ചാലിൽ ലക്ഷംവീട്ടിൽ കരീം കുറ്റ്യാടി അന്തരിച്ചു. രാത്രി എട്ട് മണിയോടെയായിരുന്നു മരണം.
സ്കൂൾ കാലം മുതൽ മാപ്പിളപ്പാട്ടിൽ സജീവമായിരുന്ന കരീം കൂട്ടുകാർക്കൊപ്പം പാട്ടുപാടുമായിരുന്നു. സാമ്പത്തിക പരാധീനതകൾ കാരണം അഞ്ചാം ക്ലാസിൽ പഠനം അവസാനിപ്പിച്ച കരീം കുറച്ച് കാലം പാമ്പ് ഷോയ്ക്കായി പോയി.


സർക്കസുകളിൽ ഡാൻസറായും സഹായിയായും പ്രവർത്തിച്ചു. ഇടക്കാലത്ത് മംഗലാപുരം ഹാർബറിൽ തൊഴിലാളി ആയിരുന്നു. ഫൈവ് സ്റ്റാർ എന്ന പേരിൽ ട്രൂപ്പ് രൂപീകരിച്ച് പ്രവർത്തിച്ചു. വി.എം കുട്ടി, എരഞ്ഞോളി മൂസ, കണ്ണൂർ ഷരീഫ് തുടങ്ങിയവരുടെ ട്രൂപ്പിൽ പാടിയിട്ടുണ്ട്. കുറ്റ്യാടി പഴയ ബസ്റ്റാൻ്റിൽ ചെരിപ്പു തുന്നിയായിരുന്നു ജീവിതം. ജോലിക്കായി ഇന്നലെയും സ്റ്റാൻഡിൽ എത്തിയിരുന്നു.
ഭാര്യ: ഫാത്തിമ. മക്കൾ: ബാസിത്ത്, സദഖത്ത്. മരുമകൾ: ഹാജിഷ ഷെറിൻ.
Mappilapattu singer Karim Kuttiadi passed away