ചേരാപുരം:(kuttiadi.truevisionnews.com) വേളം നാളീകേര പാർക്കിൻെറ പ്രവർത്തി ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായിട്ടും പാർക്കിന്റെ പണി ഇതുവരെയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പാതിവഴിയിൽ പണി നിർത്തിയ പാർക്കിൽ കാടുമൂടി ഇഴജന്തുക്കൾ നിറഞ്ഞിരിക്കുകയാണ്. ഇത് കാരണം കേരകർഷകർ പ്രയാസത്തിലാണ്. പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതി പാതിവഴിയിൽ നിലച്ചതിനെതിരെ കർഷക കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി.
പാർക്കിനോടുള്ള അവഗണനക്കെതിരെ ജനങ്ങളെ അണിനിരത്താനും സമരപരിപാടികൾ ആരംഭിക്കാനും പള്ളിയത്ത് ചേർന്ന കർഷക കോൺഗ്രസ് കൺവൻഷൻ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി എൻ രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കർഷകകോൺഗ്രസ് പ്രസിഡണ്ട് മന്നത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം ജനറൽസെക്രട്ടറി ശ്രീധരൻ ചാമക്കാലായ് , മണ്ഡലം സെക്രട്ടറി ഇബ്രാഹിം പാലോടി , ടി വി കുഞ്ഞിക്കണ്ണൻ, നാണുനമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.
മുതിർന്ന ക്ഷീരകർഷകൻ തയ്യുള്ളതിൽ ബാലനെയും, കർഷക കുടുംബത്തിൽനിന്നും മികച്ച വിജയത്തിൽ ഡിഗ്രി നേടിയ പി ഋതുമേരയേയും ചടങ്ങിൽ ആദരിച്ചു.
Farmers Congress wants Velom Coconut Park to be opened soon