കുറ്റ്യാടി: 'ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ സമര സംഗമം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ രജിൽ അധ്യക്ഷനായി.
വി ആർ വിജിത്ത് പ്രതിജ്ഞ ചൊല്ലി. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, സിപിഐ എം കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ കെ സുരേഷ്, ഡിവൈഎഫ്ഐ ജില്ലാ ജോ. സെക്രട്ടറി എം കെ നികേഷ്, എം കെ ശശി,സി എൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി എൻ നിപിൻ സ്വാഗതവും പി പി നിഖിൽ നന്ദിയും പറഞ്ഞു.
DYFI organizes protest rally in Kuttiadi