കുറ്റ്യാടി: ടൗണിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ ഗ്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനം. കുറ്റ്യാടിയില്‍ ഇനി മുതൽ പുതിയ ബസ് സ്റ്റാന്റില്‍ രാത്രികാലങ്ങളില്‍ ബസുകള്‍ ഹാള്‍ട്ട് ചെയ്യരുത്. മുഴുവന്‍ ബസുകളും യാത്രക്കാരെ കയറ്റാനും ഇറക്കാനും പുതിയ ബസ് സ്റ്റാന്റില്‍ കയറ്റണം. മാത്രമല്ല, ടൗണില്‍ ആവശ്യമായ സ്ഥലത്ത് നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിക്കുകായും ചെയ്യും.
മരുതോങ്കര റോഡില്‍ ഗാലക്‌സിക്ക് സമീപമുള്ള ഇലക്ട്രിക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കാന്‍ കെ എസ് ഇ ബി യോട് ആവശ്യപ്പെടും. തൊട്ടില്‍പ്പാലം റോഡിലെ ഓട്ടോ സ്റ്റാന്റ് ഒഴിവാക്കാനും പുതിയ ബസ് സ്റ്റാന്റില്‍ രാത്രികാല പോലീസ് പെട്രോളിംഗ് ഏര്‍പ്പെടുത്താനും തീരുമാനിച്ചു.


എല്ലാ ബസുകളും രാവിലെ 6 മുതല്‍ രാത്രി 9 വരെ ബസ്സ്റ്റാന്റില്‍ കയറ്റേണ്ടതാണെന്നും തൊട്ടില്‍പ്പാലം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ട്രാക്കില്‍ മാത്രമേ നിര്‍ത്താന്‍ പാടുള്ളൂ എന്നും തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡണ്ട് ടി.കെ മോഹന്‍ദാസ്, കുറ്റ്യാടി സിഐ കൈലാസ് നാഥ്, ആര്‍ടിഒ റോബി ജോസ്, സബിനാ മോഹന്‍, സി.കെ സുമിത്ര, ഹാഷിം നമ്പാട്ടില്‍, പി.സി രവീന്ദ്രന്‍, അശോകന്‍, വി.പി മൊയ്തു, വിനീത് നിട്ടൂര്‍, ഒ.വി ലത്തീഫ്, സി.എച്ച് ശരീഫ്, പി.പി ദിനേശന്‍ സംസാരിച്ചു.
Traffic congestion in Kuttyadi town will be controlled