കുറ്റ്യാടി: (kuttiadi.truevisionnews.com) ജനകീയ ദുരന്തനിവാരണ സേനക്ക് കെ.എസ്.ഇ.ബിയുടെ ആദരവും ഭക്ഷണ സല്‍ക്കാരവും. കുറ്റ്യാടി മേഖലയില്‍ ഉണ്ടായ പ്രകൃതിക്ഷോഭങ്ങള്‍ക്കിടയില്‍ സ്വന്തം ജീവൻ പോലും പണയം വെച്ച് അപകട സ്ഥലങ്ങളിൽ ഓടിയെത്തിയ ജനകീയ ദുരന്ത നിവാരണ സേനയെ കുറ്റ്യാടി കെഎസ്ഇബിയില്‍ വച്ച് നടന്ന ചടങ്ങില്‍ ആദരിച്ചു.
മരം വീണും മറ്റും വൈദ്യുതി തടസ്സം നേരിട്ട ഇടങ്ങളില്‍ എത്തി കെഎസ്ഇബിക്ക് സഹായകരമാകും വിധം പ്രവര്‍ത്തിച്ച സേനയെ ഉന്നത ഉദ്യോഗസ്ഥർ അനുമോദിച്ചു. കെഎസ്ഇബിയുടെ ഉന്നത ഉദ്യോഗസ്ഥന്മാരില്‍ നിന്നും ചെയര്‍മാന്‍ ബഷീര്‍ നരയങ്കോടനും കണ്‍വീനര്‍ എ.വി.യൂനുസും സഹപ്രവര്‍ത്തകരും ആദരവുകള്‍ ഏറ്റുവാങ്ങി.


KSEB pays tribute to the Kuttiyadi People's Disaster Response Force