കായക്കൊടി: (kuttiadi.truevisionnews.com) കായക്കൊടിയിൽ കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരിച്ചുനൽകി തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി. കായക്കൊടി മൂന്നാം വാർഡിൽ വലിയ പൊയിൽ (മണങ്ങാട്ടു പൊയിൽ) ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അഭിനന്ദനാർഹമായ പ്രവർത്തി ചെയ്തത്.
നിട്ടൂർ സ്വദേശിനി നീതുവിന്റേതാണ് നഷ്ടപ്പെട്ട സ്വർണമാല. ജോലിക്കിടെ ലഭിച്ച മാല, സത്യസന്ധതയോടെ തൊഴിലാളികൾ നീതുവിന് തിരിച്ച് ഏൽപ്പിക്കുകയായിരുന്നു.
Job secured workers return gold necklace stolen in Kayakkodi to owner