Aug 14, 2025 02:14 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) മുങ്ങി മരണങ്ങൾ കൂടിവരുന്ന സാഹചര്യത്തിലും പുഴകളിലും കുളങ്ങളിലുമിറങ്ങിയുള്ള കുളി ഒരു സാധാരണ കാഴ്ചയായി തുടരുന്നു. അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് ആളുകൾ ജലാശയങ്ങളിലേക്ക് ഇറങ്ങുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു.

കുറ്റ്യാടി പുഴയുടെ കൈ വഴിയായ നിടുവാൽ പുഴയിൽ അപകട മുന്നറിയിപ്പ് വകവെക്കാതെയും കുളി അപകടക്കെണിയിലാക്കുന്നു. ശക്തമായ ഒഴുക്കുള്ള പുഴയിൽ തടയണക്കടുത്താണ് ഒറ്റക്കും സംഘമായും ആളുകൾ കുളിക്കുന്നത്. നിടുവാൽ പുഴയിൽ ശക്തമായ ഒഴുക്ക് നിലനിൽക്കെ, മുന്നറിയിപ്പുകൾ അവഗണിച്ച് ആളുകൾ കുളിക്കാനിറങ്ങുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

ശക്ത‌മായ മഴയിൽ തടയണക്ക് മുകളിലൂടെയും അല്ലാത്തപ്പോൾ തടയണയുടെ വിടവിലൂടെയും ശക്തമായ ഒഴുക്കുണ്ടാകും. താഴ്ഭാഗത്ത് വഴുക്കലുള്ള പാറയും ആഴമേറിയ ഇടങ്ങളുമാണ്. അപരിചിതർ അപകടത്തിൽ പെടാൻ സാധ്യത കൂടുതലാണ്. പ്രദേശത്ത് മഴയില്ലെങ്കിലും വനത്തിൽ മഴപെയ്താൽ പൊടുന്നനെ പുഴയിൽ ജലനിരപ്പു ഒഴുക്കും വർധിക്കും. മലയോരങ്ങളിലെ മറ്റു പുഴകളിലൊക്കെ ആളുകൾ ഒഴുക്കിൽപെട്ട് മരിച്ചിട്ടുണ്ട്. ഇത് മനസ്സിലാക്കി അഗ്നിരക്ഷാ സേനയും ജനകീയ ദുരന്തനിവാരണ സേനയും സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകൾക്ക് പുല്ലുവില കൽപ്പിക്കാതെയാണ് പലരും അപകടക്കെണിയിലേക്ക് നീങ്ങുന്നത്.


Bathing in the Niduval River a tributary of the Kuttiyadi River despite the danger warning

Next TV

Top Stories










GCC News






Entertainment News





//Truevisionall