കുറ്റ്യാടി: (kuttiadi.truevisionnews.com) മലയോര ഹൈവേയ്ക്ക് വേണ്ടി മരുതോങ്കര പഞ്ചായത്തില്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്ന നടപടികള്‍ ആരംഭിച്ചു. നടുത്തോട് പാലം മുതല്‍ കോതോട് വരെയുള്ള സ്ഥലത്താണ് സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നത്. 12 മീറ്റര്‍ വീതിയില്‍ റോഡിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കൊണ്ട് കുറ്റി അടിച്ചു.
അടുത്ത ദിവസം മുതല്‍ മുള്ളന്‍കുന്ന് വരെയുള്ള സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്ന നടപടി പൂര്‍ത്തിയാക്കും. മുള്ളന്‍കുന്ന് മുതലുള്ള ഭാഗം അടുത്ത റീച്ചിലാണ് ഉള്‍പ്പെടുത്തിയത്. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് സ്ഥലം അളവ് കുറ്റി അടിച്ച് ഉദ്ഘാടനം ചെയ്തു.


Land surveying for hilly highway begins in Maruthonkara Panchayat