കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി -കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളിൽ മിന്നല്‍ പരിശോധന. ആര്‍.ടി.ഒ, പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരാണ് മിന്നല്‍ പരിശോധന നടത്തിയത്. ബസ്സുകളുടെ മത്സരയോട്ടങ്ങളിൽ നഷ്ടപ്പെടുന്നത് നിരവധി പേരുടെ ജീവനാണ്. ഈ അമിതവേഗത കാരണം ഈ റൂട്ടിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഉള്ളിയേരിയില്‍ നിന്നും കുറ്റ്യാടിയില്‍ നിന്നും വരുന്ന ബസുകളില്‍ ഉദ്യോഗസ്ഥർ മഫ്തിയില്‍ സഞ്ചാരിച്ചാണ് നിയമലംഘനങ്ങള്‍ കണ്ടു മനസ്സിലാക്കിയത്. തുടര്‍ന്ന് പേരാമ്പ്ര ബസ്സ്റ്റാന്‍ഡില്‍ നിന്നു ആര്‍.ടി.ഒ പരിശോധിക്കുകയും പല ബസുകളിലും യൂണിഫോം ഇല്ലാതെയും ജി.പി.എസ് പ്രവര്‍ത്തനക്ഷമമല്ലാത്തതും അപകടകരമായ ഡ്രൈവിംഗും ഉള്‍പ്പെടെ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
checking on private buses on Kuttiadi Kozhikode route