Oct 11, 2024 11:37 AM

കുറ്റ്യാടി: (kuttiadi.truevisionnews.com)കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ നേരിടുന്ന പ്രയാസങ്ങൾ ഇന്ന് നിയമസഭയിൽ സബ്മിഷനായി അവതരിപ്പിച്ചു.

ഡോക്റ്റർ മാരുടെയും, നഴ്സ്‌മാരുടെയും ഒഴിവുകൾ കാരണം, സാധാരണക്കാരായ രോഗികൾ നേരിടുന്ന പ്രയാസവും, ചില ഡോക്റ്റർമാർ അനധികൃത അവധി എടുക്കുന്ന കാര്യവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിൻ്റെ ശ്രദ്ധയിൽപ്പെടുത്തി.

കൂടാതെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രസവം അറ്റൻറ് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി ജനങ്ങൾക്ക് ആശ്വാസം നൽകണമെന്നും,സബ്മിഷനിലൂടെ അഭ്യർത്ഥിച്ചു.

ഉന്നയിച്ച വിഷയങ്ങൾ ഗൗരവത്തിൽ പരിഗണിച്ച് പരിഹാരം ഉണ്ടാക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തുമെന്ന് മന്ത്രി സബ്മിഷന് മറുപടിയായി അറിയിച്ചു

#Steps #will #taken #solve #problems #Kuttiadi #Taluk #Hospital #Minister #VeenaGeorge

Next TV

Top Stories










News Roundup






Entertainment News