കുറ്റ്യാടി: (https://kuttiadi.truevisionnews.com/)തെരുവ് നായ അക്രമത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്. നീലേച്ചുകുന്ന്, കുളങ്ങരത്താഴ, കരണ്ടോട് എന്നീ സ്ഥലങ്ങളില്‍ നിന്നാണ് നായയുടെ കടിയേറ്റത്. റോഡില്‍ നിന്നും ജോലി സ്ഥലത്ത് നിന്നുമാണ് ഇവര്‍ക്ക് കടിയേറ്റത്.
നായയുടെ ആക്രമത്തില്‍ നാലും എട്ടും ഒമ്പതും വയസുള്ള കുട്ടികള്‍ക്കും പരിക്കേറ്റു. ഏഴ് പേര്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.
എട്ട് പേരെ കടിച്ച നായയെ കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. നായയെ കീഴ്‌പ്പെടുത്തിയ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പഞ്ചായത്തും ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നതായും കുറ്റ്യാടി പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ മോഹൻദാസ് പറഞ്ഞു.
Eight people, including children, injured in stray dog attack in Kuttiadi















































