മൊകേരി: (https://kuttiadi.truevisionnews.com/)സിപിഐ ഭവന സന്ദർശന പരിപാടി ആരംഭിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ ആഹ്വാനപ്രകാരം ഈ മാസം മുപ്പത് വരെ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും നേതാക്കളും പ്രവർത്തകരും വീടുകൾ സന്ദർശിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തും.
സംസ്ഥാന സർക്കാറിന്റെയും പാർട്ടിയുടെയും മുന്നണിയുടെയും പ്രവർത്തനങ്ങളെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരായുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം കുറ്റ്യാടി അസംബ്ലി മണ്ഡലത്തിൽ മൊകേരി എട്ടാം വാർഡിലെ വീടുകളിൽ ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് സന്ദർശനം.
കുന്നുമ്മൽ ലോക്കൽ സെക്രട്ടറി വി.വി.പ്രഭാകരൻ, കലാ നഗർ ബ്രാഞ്ച് സെക്രട്ടറി സി.പി.ബാലൻ, ലോക്കൽ കമ്മിറ്റി അംഗം എ.സന്തോഷ് എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.
CPI's house visits to seek public opinion have begun














































