വേളം: (https://kuttiadi.truevisionnews.com/)സുരക്ഷ പെയിന്‍ ആന്‍ഡ് പാലീയേറ്റീവ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ബോഡി ഫ്രീസര്‍ ജനറേറ്റര്‍, എയര്‍ ബെഡ്, വാക്കര്‍, ട്രോളി തുടങ്ങിയ ഉപകരണങ്ങള്‍ സുരക്ഷയില്‍ ലഭ്യമാണ്. ആഴ്ചയിലൊരിക്കല്‍ കിടപ്പുരോഗികളുടെ പരിചരണത്തിനായി നഴ്‌സുമാരുടെ സഹായത്തോടെ വളണ്ടിയര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തും.
ചടങ്ങില്‍ പി.സി ശങ്കരന്‍, പാറച്ചാലില്‍ നാണു, ഒന്തത്ത് കണാരന്‍, വലാണിയില്‍ കുഞ്ഞിരാമന്‍, വടക്കെക്കൊല്ലി കുഞ്ഞിരാമന്‍, ചുവന്ന പറമ്പില്‍ നാണു. പിലാത്തൊടി രാമചന്ദ്രന്‍, നൊട്ടിക്കണ്ടി നാരായണി അമ്മ എന്നിവരുടെ സ്മരണയ്ക്കായി കുടുംബങ്ങള്‍ പാലീയേറ്റീവിന് സുരക്ഷാ ഉപകരണങ്ങള്‍ കൈമാറി.


കെ.കെ സതീശന്‍, പി.സി ലിജ, വി.കെ പ്രശാന്ത്, കെ. ഗിരീഷ് എന്നിവര്‍ മരണാനന്തരം മൃതദേഹം മെഡിക്കല്‍ കേളേജിന് വിട്ടു നല്‍കുന്നതിനുള്ള സമ്മതപത്രം എംഎല്‍എയ്ക്ക് കൈമാറി.
വി.കെ പ്രശാന്ത് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ വി.എം ദിനേശന്‍, കെ.പി ഷാജു, പി.എം കുമാരന്‍, പി.എം കണാരന്‍ എന്നിവര്‍ സംസാരിച്ചു.
Nurses launch home visits, a new beginning for palliative care








































