കക്കട്ടിൽ: (https://kuttiadi.truevisionnews.com/) ശബരിമലയിലെ സ്വർണ്ണ കവർച്ച നടത്തിയവരെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് കുന്നുമ്മൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കട്ടിലിൽ 'ശബരിമല സംരക്ഷണ ജ്യോതി' തെളിയിച്ചു.
ജില്ലാ കോൺഗ്രസ് സെക്രട്ടറി പ്രമോദ് കക്കട്ടിൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ടി.വി. രാഹുൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ എലിയാറ ആനന്ദൻ, പി.പി. അശോകൻ, ജമാൽ മൊകേരി, വി.വി. വിനോദൻ, ഒ.പി. അഷറഫ്, രാജഗോപാലൻ കാരപ്പറ്റ, എ. ഗോപിദാസ്, പി.എസ്. സിദ്ധാർത്ഥ്, പി.കെ. ലിഗേഷ്, എം.എം. മിഥുൻ, കെ. അജിൻ, റാഷിദ് വട്ടോളി, അഭിരാം എലിയാറ, അശ്വിൻ എസ്. രവി, വി.എം. അർജുൻ എന്നിവർ സംസാരിച്ചു.
Youth protest by lighting Sabarimala protection lamp








































