കക്കോടി : (https://kuttiadi.truevisionnews.com/)ഭാവിപ്രവർത്തനങ്ങൾ ശക്തി പ്പെടുത്താൻ ജനങ്ങളെ കേൾ ക്കുന്നതിനായി സിപിഐ എമ്മി ന്റെ ഗൃഹസന്ദർശനത്തിന് കക്കോടി ഏരിയയിൽ തുടക്ക മായി. ഏരിയയിലെ വിവിധ ബ്രാഞ്ചുകളിലെ വീടുകളിൽ നേതാക്കളും പ്രവർത്തകരും എത്തി വിടുകളിലുള്ളവർക്ക് പറയാനുള്ളത് കേട്ടു. വിവിധ വി ഷയങ്ങളെക്കുറിച്ച് അവരോട് സംവദിച്ചു.
ചേളന്നൂരിലെ സൗത്ത് ലോക്കലി ലെ കല്ലുംപുറത്ത് താഴത്ത് സി പിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം മാമ്പറ്റ ശ്രീധരൻ പ്രവർ ത്തകരോടൊപ്പം വീടുകളിൽ എത്തി വീട്ടുകാരുമായി സംസാരി ച്ചു. ലോക്കൽ സെക്രട്ടറി വി പ്രഭാ കുരൻ, ലോക്കൽ കമ്മിറ്റി അംഗം പി കെ മിനി, വി ടി വിജയൻ തുടങ്ങിയവരും ഗൃഹസന്ദർശനത്തിൽ പങ്കെടുത്തു.
ചേളന്നൂർ വെസ്റ്റ് ലോക്കലിൽ ഇച്ചന്നൂർ നോർത്ത് ബ്രാഞ്ച് പരി ധിയിൽ നെരോത്ത് അബ്ബാസ് എന്നിവരുടെ വീട്ടിൽ മാമ്പറ്റ ശ്രീധരൻ്റെ നേതൃത്വത്തിൽ ഗൃഹസ ന്ദർശനം നടത്തി.ലോക്കൽ സെക്രട്ടറി സി പി ബിജു, ഇ എം പ്രകാശൻ, കെ നിഖിൽ, ഷാഫി റലി, പി ടി ഷിബു എന്നിവർ പങ്കെടുത്തു.
CPI(M) has begun its house visits by going out to the people
















































