കുറ്റ്യാടി : (https://kuttiadi.truevisionnews.com/)തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കുടിശിക വിതരണം ചെയ്യണം എന്നാവിശ്യപ്പെട്ട് ബിജെപി മഹിളാമോർച്ച പ്രവർത്തകർ കാവിലുമ്പാറ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി, 2025 വർഷത്തെ തൊഴിലുറപ്പ് വേതനം കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങക്ക് അനുവദിച്ചിട്ടും തൊഴിലാളികൾക്ക് വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച മഹിളാമോർച്ച ബിജെപി പ്രവർത്തകർ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി മാർച്ച് എസ് ടി മോർച്ച സംസ്ഥാന സെക്രട്ടറി വി കെ ബിനീഷ് മാസ്റ്റർ ഉൽഘടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി ബാബു പൂത്തമ്പാറ മഹിളാമോർച്ച ജില്ല സെക്രട്ടറി ബീനമോളി,നരിപ്പറ്റ മണ്ഡലം ജനറൽ സെക്രട്ടറി സുനിൽകുമാർ, രാജു തോട്ടുചിറ കാവിലുമ്പാറ പഞ്ചായത്ത് പ്രസിഡന്റ് രവി അനിതചന്ദ്രൻ എ സി സവിത എ പി സുനില എന്നിവർ സംസാരിച്ചു. രാധ രവി ന്ദ്രൻ, പുഷ്പ, അനുശ്രീ രാജേഷ് ഷിബിജ സിപി, കമല എ സി, ബഭിത പ്രസാദ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി
BJP Mahila Morcha organizes march against withholding of guaranteed wages















































