കക്കോടി : (https://kuttiadi.truevisionnews.com/)കക്കോടി പഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ യും ആഭിമുഖ്യത്തിൽ പാലിയേ റ്റീവ് ദിനാചരണം വിവിധ പരി പാടികളോടെ നടന്നു. ബോധവ ൽക്കരണ സന്ദേശയാത്ര, സൈക്കിൾ റാലി, പാലിയേറ്റിവ് സംഗമം എന്നിവ സമുഹത്തിൻറെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ സജീവ പങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡൻ്റ് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്യ്‌തു. സ്ഥിരം സമിതി ചെയർമാൻ അംഗങ്ങൾ, എം എം പ്രസാദ് അധ്യക്ഷനായി. പഞ്ചായത്ത് പ്രതിനിധികൾ, കുടുംബശ്രീ ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Palliative Day celebration and awareness drive organized














































