തൊട്ടിൽപ്പാലം :(kuttiadi.truevisionnews.com)സംസ്ഥാന പാതയായ തൊട്ടിൽപ്പാലം റോഡിൻ്റെ ശോചനീയാവസ്ഥയിൽ ബ്ലോക്ക് പഞ്ചായത്തും പിഡബ്ള്യുഡിയും തുടരുന്ന അനാസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ് റോഡിൽ പ്രതീകാത്മകമായികമായി വാഴ വെച്ചു പ്രതിഷേധിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ചാലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു.
റോഡിലെ കുഴി കാരണം വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേരുടെ യാത്ര ദുരിതത്തിലാണ്. ഒപ്പം കുഴിയിൽ വീണ് വാഹനങ്ങൾ തകരാറാവുന്നതും പതിവായി.
സിദ്ധാർഥ് നരിക്കൂട്ടുംചാൽ, മഹേഷ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ സുരേഷ് മാസ്റ്റർ, ഇ.എം അസർ, നിതിൻ യു.കെ, എ.കെ വിജീഷ്, നിയാസ് കുറ്റ്യാടി തുടങ്ങിയവർ പങ്കെടുത്തു.
റോഡിൻ്റെ ശോചനീയ അവസ്ഥ ഉടൻ പരിഹരിക്കപ്പെട്ടില്ലെങ്കിൽ മാർച്ച് ഉൾപ്പടെ വിവിധ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.
#there #limit #tolerance #Youth #Congress #protests #with #thotilpalam #road