കക്കട്ടിൽ:(https://kuttiadi.truevisionnews.com/) കേരളാ സംസ്ഥാന സഹകരണ കൺസ്യൂമർ ഫെഡറേഷൻ കക്കട്ടിൽ ത്രിവേണി സൂപ്പർ മാർക്കറ്റിൽ ക്രിസ്തുമസ് ന്യൂ ഇയർ ചന്ത ആരംഭിച്ചു. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും മറ്റിനങ്ങൾ 10 % മുൽ 50% വരെ വിലക്കുറവിലും ലഭിക്കും.
ചന്തയുടെ ഉൽഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശശീന്ദ്രൻ കുനിയിൽ നിർവ്വഹിച്ചു.വാർഡ് മെമ്പർ എം ടി രവീന്ദ്രൻ ആദ്യവിൽപ്പന നടത്തി. കക്കട്ട് ടൗൺ വാർഡ് മെമ്പർ റീന സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് ഇൻ ചാർജ് ജെനിൽകുമാർ സി പി സ്വാഗതവും നിജീഷ് ടി പി നന്ദിയും പറഞ്ഞു.
Christmas and New Year market opens at supermarket
















































