വില്യാപ്പള്ളി:(https://kuttiadi.truevisionnews.com/) ചെറുവന്തല ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. ചന്ദ്രകാന്ത് ന്റേതാലയ, കോഴിക്കോട് കണ്ണ് പരിശോധന ക്യാമ്പും സി.എം. ഹോസ്പിറ്റൽ, വടകര ജനറൽ മെഡിക്കൽ ക്യാമ്പും നടത്തി. 250-ഓളം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു. അടിസ്ഥാന ലാബ് പരിശോധനകളും മരുന്നും സൗജന്യമായി വിതരണം ചെയ്തു.
വടകര പോലീസ് സബ് ഇൻസ്പെക്ടർ സുനിൽ തുഷാര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാമൂഹിക സേവന രംഗത്ത് ക്ഷേത്ര സമിതി നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് സതീഷ് കുമാർ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഡോ. ഷീജ വിശ്വനാഥ് (ചീഫ് സർജൻ, ഡോ. ചന്ദ്രകാന്ത് നേതാലയം), മങ്ങാട്ട് കുഞ്ഞിമൂസ ഗുരുക്കൾ, പോക്കർ തയ്യുള്ളത്തിൽ, ഗംഗാധരൻ എന്നിവർ ആശംസകൾ നേർന്നു. ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ കെ.പി.വാസു സ്വാഗതവും ക്ഷേത്ര സമിതി സെക്രട്ടറി രാജേഷ് മങ്ങാട്ട് നന്ദിയും പറഞ്ഞു.
Cheruvantala Temple Committee holds free medical camp










































