വേളം :(https://kuttiadi.truevisionnews.com/) വേളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മുസ്ലിംലീഗിലെ ഒരു വിഭാഗത്തിന്റെ സംരക്ഷണത്തിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്ന സാഹചര്യത്തിൽ ഇതിനെ തിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ചേരാപുരം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പള്ളിയത്ത് പ്രതിഷേധ പ്രകടനം നടത്തി. ടി വി മനോജൻ, കെ സുരേഷ്, സുമ മലയിൽ, അഞ്ജു ശ്രീധർ, എ കെ ചിന്നൻ തു ടങ്ങിയവർ നേതൃത്വം നൽകി.
CPI(M) demands strong action against drug mafia















































