തൊട്ടിൽപ്പാലം: (https://kuttiadi.truevisionnews.com/)വർഷങ്ങളായി തൊട്ടിൽപ്പാലം ഡിപ്പോയിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് സർവീസ് നിർത്തിയതിനെതിരെയും 18 വർഷത്തോളം പഴക്കമു ള്ള ബസുകൾ സർവീസിനയക്കു ന്നതിനുമെതിരെ എൽഡിഎഫ് കാവിലുംപാറ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കെ.എസ്.ആർ ടിസി ഡിപ്പോയിലേക്ക് മാർച്ചും ധർണയും നടത്തി.
കാവിലുംപാറ പഞ്ചായത്ത് മുൻ പ്രസിഡ ന്റ് പി ജി ജോർജ് ഉദ്ഘാടനം ചെയ്തു. ബോബി മുക്കൻതോട്ടം അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ മണലിൽ രമേശൻ, അഷറഫ് മണ്ണാർകുണ്ടിൽ, മേഘ പൊയിലുപറമ്പത്ത്, പ്രിൻസി, ദി വ്യ, ഷിജിന, സിനി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം നാരായണൻ തോട്ടക്കാട്, എ ആർ വിജയൻ, രാജീവൻ തുടങ്ങിയവർ സംസാരിച്ചു.
LDF march and sit-in to KSRTC depot







































