വേളം: (https://kuttiadi.truevisionnews.com/) പഞ്ചായത്തിലെ ഉള്‍നാടന്‍ റൂട്ടില്‍ ആരംഭിച്ച ബസ് സര്‍വീസ് നാട്ടുകാര്‍ക്ക് അനുഗ്രഹമാവുന്നു. ഇതുവരെ ബസുകള്‍ ഓടാത്ത ഭാഗങ്ങളില്‍ മുക്കാല്‍ മണിക്കൂര്‍ ഇടവിട്ട് ബസുകള്‍ ഓടുന്നത് യാത്രക്കാര്‍ക്ക് ആശ്വാസമാണ്.
കുറ്റ്യാടിയില്‍നിന്ന് ഊരത്ത് വലകെട്ട്, ശാന്തി നഗര്‍, ചോയിമഠം, പാറക്കടവത്ത് ഭാഗങ്ങളിലൂടെ പേരാമ്പ്രക്ക് സര്‍വീസ് നടത്തുന്ന രണ്ട് സ്വകാര്യ ബസുകളും ആയഞ്ചേരി നിന്ന് തീക്കുനി- പൂമുഖം, വലകെട്ട്, കേളോത്ത്മുക്ക് ശാന്തിനഗര്‍, ചെന്നിലോട്ട് ഭാഗങ്ങളിലൂടെ പേരാമ്പ്രക്ക് സര്‍വീസ് നടത്തുന്ന ബസുകളുമാ ണ് യാത്ര ക്ലേശത്തിന് പരിഹാരമാകുന്നത്. കൂടാതെ, പേരാമ്പ്രയില്‍നിന്ന് ആവള, പള്ളിയത്ത്, പെരുവയല്‍, വലകെട്ട് വഴി കുറ്റ്യാടിക്ക് സര്‍വിസ് നടത്തുന്ന മറ്റൊരു ബസുമുണ്ട്.
കോമത്ത് ഇബ്രാഹിം ചെയര്‍മാനും ഇ. അബ്ദുന്നാസര്‍ കണ്‍വീനറുമായ പാസഞ്ചേഴ്സ് അസോസിയേഷന്റെ ശ്രമഫലമായാണ് ബസുകള്‍ അനുവദിച്ചത്. കുറ്റ്യാടിയില്‍നിന്ന് ശാന്തിനഗര്‍, വലകെട്ട്, ചോയിമഠം ഭാഗങ്ങളിലേക്ക് നേരത്തെ ടാക്‌സി ജീപ്പുകളുടെ ട്രിപ് സര്‍വിസ് ഉണ്ടെങ്കിലും മറ്റു ഭാഗങ്ങളിലേക്ക് ഉണ്ടായിരുന്നില്ല. ബസ് സര്‍വീസ് ആരംഭിച്ചതോടെ ആളുകള്‍ക്ക് കുറ്റ്യാടി, പേരാമ്പ്ര ടൗണുകളില്‍ എളുപ്പം എത്തിപ്പെടാനാവുന്നുണ്ട്.
New bus services have started in Velam Panchayat
















































