തൊട്ടില്‍പാലം : (https://kuttiadi.truevisionnews.com/) പക്രംതളം ചുരം റോഡില്‍ മാലിന്യം തള്ളുന്നത് തുടരുന്നു. രണ്ടാം വളവ് മുതല്‍ വയനാട് അതിര്‍ത്തിയില്‍ പെട്ട ചുങ്കക്കുറ്റി വരെയുള്ള ഭാഗങ്ങളിലാണു റോഡിന്റെ വശങ്ങളിലും വനഭൂമിയിലും മാലിന്യം തള്ളുന്നത്. പലസ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളിലാണു മാലിന്യങ്ങള്‍ കൊണ്ടു വന്ന് ചുരം റോഡില്‍ തള്ളുന്നതെന്നു നാട്ടുകാര്‍ പറയുന്നു.
നേരത്തെ നാട്ടുകാര്‍ കാവലിരുന്ന് മാലിന്യം തള്ളുന്ന വാഹനങ്ങള്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു, നാട്ടുകാര്‍ പിന്‍മാറിയതോടെ വീണ്ടും മാലിന്യം കൊണ്ടിടുന്നത് തുടരുകയാണ്. ചുരം റോഡില്‍ മാലിന്യം തള്ളുന്നതും ലഹരിമരുന്ന് വില്‍പനയും തടയുന്നതിന് നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
Garbage dumping continues on Pakramthalam Pass Road
















































