മൊകേരി :(https://kuttiadi.truevisionnews.com/) കോവുക്കുന്ന് എൽപി സ്കൂൾ പ്രധാനാധ്യാപകൻ ഒറ്റത്തെങ്ങു ള്ളതിൽ സനീഷിൻ്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.സിപിഐ എം വടയം ബ്രാഞ്ച് സെക്രട്ടറിയായും ഡിവൈഎ ഫ്ഐ മുൻ കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. ഇരുപത്തിയൊന്ന് വർഷത്തോളമായി കോവുക്കുന്ന് എൽപി സ്കൂളിൽ അധ്യാപകനായിരുന്നു.
അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഉച്ചയോടെ കോർക്കുന്ന് എൽ പി സ്കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ വിദ്യാർഥികളും പൂർവ വിദ്യാർഥികളും രക്ഷിതാക്കളു മുൾപ്പെടെ നാനാതുറകളിൽ നിന്നുമുള്ള ആളുകൾ അന്തിമോപ ചാരമർപ്പിച്ചു.
സിപിഐ എം നേതാക്കൾ ചേർന്ന് മൃതദേഹത്തിൽ പാർടി പതാക പുതപ്പിച്ചു. തുടർന്ന് വടയത്തെ വീട്ടിൽ സംസ്മാര ചടങ്ങുകൾക്ക് ശേഷം അനുശോചനം സംഘടിപ്പിച്ചു. പി പി ചന്ദ്രൻ അധ്യക്ഷനായി. സി പിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ, ജില്ലാ കമ്മിറ്റി അംഗം കെ കെ സുരേഷ്, കുന്നുമ്മൽ ഏരിയാ സെക്രട്ടറി പി സി ഷൈജു, വടയം ലോക്കൽ സെക്രട്ടറി ടി കെ ബിജു, കെ പി ചന്ദ്രി
കുറ്റ്യാടി പഞ്ചായത്ത് അംഗങ്ങളായ ടി കെ മോഹൻദാസ്, എൻ പി പുരുഷു, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കെ വാസു സ്വാഗതം പറഞ്ഞു, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ കമ്മിറ്റി അംഗം കെ പി കു ഞ്ഞമ്മദ് കുട്ടി എംഎൽഎ എന്നിവർ അന്തിമോപചാരമർപ്പിച്ചു.


Saneesh Master passes away











































