Jun 2, 2026 11:04 AM

#LATEST NEWS #Poothampara #river #BEAT

തൊട്ടിൽപ്പാലം :(kuttiadi.truevisionnews.com) ചൂരണി പുഴയിൽ കുളിക്കാനെത്തിയ യുവാവിനെ നാലംഗ സംഘം തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി. പൂതംപാറ മൂലാവട്ടം സ്വദേശി മുണ്ടകത്തറപ്പേൽ വീട്ടിൽ അരുൺ കുമാറിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ നാല് പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ മെയ് 28-ന് രാത്രി 7.30 ഓടെ ചൂരണി പുഴയിലെ പരപ്പുമ്മൽ പാലത്തിന് സമീപമാണ് സംഭവം നടന്നത്. അരുൺ കുമാർ പുഴയിൽ കുളിക്കാനും അലക്കാനുമായി എത്തിയ സമയത്താണ് പ്രതികൾ തടഞ്ഞുവെച്ച് അക്രമം അഴിച്ചുവിട്ടത്. ഒന്നാം പ്രതി കല്ലുകൊണ്ട് അരുൺ കുമാറിന്റെ ഇടതു കണ്ണിൽ കുത്തുകയും, രണ്ടും മൂന്നും നാലും പ്രതികൾ ചേർന്ന് കൈകൊണ്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. അക്രമത്തിനിടെ പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പ്രതികൾ അടിച്ചുതകർത്തു.

അരുൺ കുമാർ രണ്ടു മൂന്ന് തവണ പുഴയിലേക്ക് വരികയും പോവുകയും ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത് . സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Content Highlight: Search underway for four accused who stopped and beat a young man who had come to bathe in the Poothampara river

#LATEST NEWS #Poothampara #river #BEAT

Next TV

Top Stories










News Roundup






GCC News






Entertainment News