സത്യസന്ധതയ്ക്ക് നാട്ടുകാരുടെ ആദരം; സ്വർണ മോതിരം തിരിച്ചുനൽകിയ ഹരിത കർമസേന പ്രവർത്തകരെ ആദരിച്ചു

സത്യസന്ധതയ്ക്ക് നാട്ടുകാരുടെ ആദരം; സ്വർണ മോതിരം തിരിച്ചുനൽകിയ ഹരിത കർമസേന പ്രവർത്തകരെ ആദരിച്ചു
Jun 1, 2026 11:39 AM | By Anusree vc
#Latest News #Haritha Karma Sena #Narippatta

നരിപ്പറ്റ: (kuttiadi.truevisionnews.com) മാലിന്യ ശേഖരണത്തിനിടെ ലഭിച്ച സ്വർണ മോതിരം ഉടമയ്ക്ക് തിരിച്ചുനൽകി ഹരിത കർമസേന പ്രവർത്തകർ മാതൃകയായി. നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ തിനൂർ വാർഡിൽ കൊറോത്ത് കരുണന്റെ വീട്ടിൽ നിന്ന് പഴവസ്തുക്കളായി ശേഖരിച്ച ബാഗിൽ നിന്നാണ് സ്വർണ മോതിരം ലഭിച്ചത്. കരുണന്റെ ഭാര്യ പുഷ്പയുടേതായിരുന്നു ഈ മോതിരം.

ബാഗ് പരിശോധിക്കുന്നതിനിടയിൽ മോതിരം ശ്രദ്ധയിൽപെട്ട ഹരിത കർമസേന പ്രവർത്തകരായ കടുക്കാൻകണ്ടി ബീന, റീജ അറയുള്ളപറമ്പത്ത് എന്നിവർ ചേർന്ന് ഇത് ഉടമയ്ക്ക് തിരിച്ചേൽപ്പിക്കുകയായിരുന്നു. ഇവരുടെ ഈ സൽപ്രവർത്തി നാട്ടുകാരുടെ വലിയ പ്രശംസ പിടിച്ചുപറ്റി. ഹരിത കർമസേന പ്രവർത്തകരുടെ സത്യസന്ധതയെ വാർഡ് മെംബർ പി.പി. മൊയ്തു അനുമോദിച്ചു. ചടങ്ങിൽ ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. വികസന സമിതി കൺവീനർ വഹാബ് പുതുക്കുടി ചടങ്ങിൽ പങ്കെടുത്തു.

Content Highlight: Green Karma Sena workers honored for returning gold ring

#Latest News #Haritha Karma Sena #Narippatta

Next TV

Related Stories
സ്നേഹാദരം; കക്കട്ടിൽ അർബൻ സൊസൈറ്റി ജീവനക്കാരി എം. സുഭദ്രയ്ക്ക് യാത്രയയപ്പ് നൽകി

Jun 1, 2026 10:41 AM

സ്നേഹാദരം; കക്കട്ടിൽ അർബൻ സൊസൈറ്റി ജീവനക്കാരി എം. സുഭദ്രയ്ക്ക് യാത്രയയപ്പ് നൽകി

കക്കട്ടിൽ അർബൻ സൊസൈറ്റി ജീവനക്കാരി എം. സുഭദ്രയ്ക്ക് യാത്രയയപ്പ്...

Read More >>
ഹൃദ്യമായ യാത്രയയപ്പ്; കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക്ന് വിരമിക്കൽ ദിനത്തിൽ യാത്രയയപ്പ് നൽകി

May 31, 2026 03:56 PM

ഹൃദ്യമായ യാത്രയയപ്പ്; കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക്ന് വിരമിക്കൽ ദിനത്തിൽ യാത്രയയപ്പ് നൽകി

കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക്ന് വിരമിക്കൽ ദിനത്തിൽ യാത്രയയപ്പ്...

Read More >>
വരവേൽക്കാം ; കുന്നുമ്മൽ പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം കെ.ടി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു

May 31, 2026 03:40 PM

വരവേൽക്കാം ; കുന്നുമ്മൽ പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം കെ.ടി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു

കുന്നുമ്മൽ പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം കെ.ടി ചന്ദ്രൻ ഉദ്ഘാടനം...

Read More >>
വാക്കുതർക്കം : കുറ്റ്യാടിയിൽ യുവാവിനും സുഹൃത്തുക്കൾക്കും മർദ്ദനം; ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിച്ച പ്രതികൾക്കെതിരെ കേസ്

May 30, 2026 12:14 PM

വാക്കുതർക്കം : കുറ്റ്യാടിയിൽ യുവാവിനും സുഹൃത്തുക്കൾക്കും മർദ്ദനം; ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിച്ച പ്രതികൾക്കെതിരെ കേസ്

കുറ്റ്യാടിയിൽ യുവാവിനും സുഹൃത്തുക്കൾക്കും മർദ്ദനം; ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിച്ച പ്രതികൾക്കെതിരെ...

Read More >>
മുണ്ടക്കുറ്റി ദേശപോഷിണി വായനശാലയിൽ 'കളിപ്പന്തൽ' വായനക്കളരി സംഘടിപ്പിച്ചു

May 30, 2026 11:11 AM

മുണ്ടക്കുറ്റി ദേശപോഷിണി വായനശാലയിൽ 'കളിപ്പന്തൽ' വായനക്കളരി സംഘടിപ്പിച്ചു

മുണ്ടക്കുറ്റി ദേശപോഷിണി വായനശാലയിൽ 'കളിപ്പന്തൽ' വായനക്കളരി...

Read More >>
Top Stories

News Roundup

Entertainment News