കുട്ടികളുടെ സ്നേഹവലയത്തിൽ എംഎൽഎ; ചീക്കോന്ന് എംഎൽപി സ്കൂളിൽ ആവേശ പ്രവേശനോത്സവം

കുട്ടികളുടെ സ്നേഹവലയത്തിൽ എംഎൽഎ; ചീക്കോന്ന്  എംഎൽപി  സ്കൂളിൽ ആവേശ പ്രവേശനോത്സവം
Jun 1, 2026 02:47 PM | By Anusree vc
#Latest News #Cheekonnu School #KM Abhijith

നരിപ്പറ്റ: (kuttiadi.truevisionnews.com) ചീക്കോന്ന് എം.എൽ.പി. സ്കൂൾ നമ്പ്യത്താംകുണ്ടിൽ നടന്ന പ്രവേശനോത്സവം ഏറെ ശ്രദ്ധേയമായി. വാർഡ് മെമ്പർ പി.പി. മൊയ്തു പരിപാടി ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് അൻസാർ ഓറിയോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവ വേദിയിലെത്തിയ കെ.എം. അഭിജിത്ത് എം.എൽ.എ.യെ വിദ്യാർഥികൾ ആവേശപൂർവം സ്വീകരിച്ചു. ഗ്രൗണ്ടിലിറങ്ങിയ എം.എൽ.എ.യെ സ്നേഹത്തോടെയാണ് കുട്ടികൾ വരവേറ്റത്. തുടർന്ന് എൽ.എസ്.എസ്. വിജയികൾക്കുള്ള അനുമോദന ചടങ്ങിന്റെ ഉദ്ഘാടനവും കെ.എം. അഭിജിത്ത് എം.എൽ.എ. നിർവഹിച്ചു.

പ്രധാനാധ്യാപിക അശ്വതി ജയപുരം സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ സ്വാലിഹ മജീദ്, മാനേജർ തിരുവട്ടേരി കുഞ്ഞമ്മദ് ഹാജി, മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് എൻ.കെ. മൊയ്തു ഹാജി, സെക്രട്ടറി എം.പി. ജാഫർ, എൻ. ഹമീദ്, മുഹമ്മദലി തിനൂർ, സവിനയ് ബോബി, കെ.കെ. റഹീന, കെ. റസിയ എന്നിവർ സംസാരിച്ചു.

Content Highlight: Exciting entrance ceremony at Cheekonnu MLP School

#Latest News #Cheekonnu School #KM Abhijith

Next TV

Related Stories
വിദ്യാലയങ്ങളുടെ നവീകരണത്തിന് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര പദ്ധതി

Jun 1, 2026 03:17 PM

വിദ്യാലയങ്ങളുടെ നവീകരണത്തിന് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര പദ്ധതി

വിദ്യാലയങ്ങളുടെ നവീകരണത്തിന് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര...

Read More >>
Top Stories










News Roundup