#Latest News #Kadathanad #Arts Academy #Kerala Culture
കക്കട്ടിൽ : (kuttiadi.truevisionnews.com) കലാ രംഗത്ത് നിരവധി കലാകാരന്മാരെ സംഭാവനയേകിയ കടത്തനാട് പ്രദേശത്തെ കലാകാരന്മാരെ ഉൾപ്പെടുത്തി കടത്തനാട് കലാ അക്കാദമി രൂപീകരിച്ചു.അരുൺ നിട്ടൂരാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജൻ വടയം കടത്തനാട് കലാ അക്കാദമി ഉദ്ഘാടനം ചെയ്തു.
യുവ സംവിധായകരായ സാബു കക്കട്ടിൽ, റിജുൽ ദേവ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.പ്രഭ കല്ലാച്ചി ,രവീന്ദ്രൻ മൊകേരി, ശ്രീജിത്ത് മാതുൽ,സത്യൻ കുമ്പളച്ചോല, വിജീഷ് കൈവേലി, ഷീബ സുധി, രജ്ഞിത്ത് മൊകേരി,അഭിലാഷ് തേജസ്സ് തുടങ്ങിയ യുവ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.
ഒരു കാലത്ത് കടത്തനാടിന്റെ ഗ്രാമീണ സൗന്ദര്യവും, ചാരുതയും, വിളിച്ചോതിയിരുന്ന ഇന്ന് അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്നതുമായ കലകളായ, നാടൻ പാട്ട്, വടക്കൻ പാട്ട്, കോൽക്കളി, ഓണപ്പാട്ട്,പൂരക്കളി, തെയ്യം തുടങ്ങിയ കലകള പരിപോഷിപ്പിക്കാനും മറ്റ് സാംസ്കാരിക പരിപാടികളുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു.
Content Highlight: Kadatha Nadu Kala Academy has started its operations














































