#Latest News #Mappila Kala Academy #Bakrid Maharjan #Kuttyadi Events
കുറ്റ്യാടി: (kuttiadi.truevisionnews.com) പെരുന്നാൾ വർത്തമാനങ്ങളും ഇശൽ വിരുന്നുമായി കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി വിവിധ ചാപ്റ്ററുകളിൽ സംഘടിപ്പിച്ച ബക്രീദ് മഹോത്സവം (മഹർജാൻ) സമാപിച്ചു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ജില്ലയിലെ വിവിധ ചാപ്റ്ററുകളിൽ നടന്ന പരിപാടി സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി.
സമാപന ദിവസമായ ഇന്നലെ കുറ്റ്യാടി ചാപ്റ്റർ സംഘടിപ്പിച്ച പരിപാടി ജില്ലാ പ്രസിഡന്റ് എം.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് യു.കെ. അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ. സൈനബ ടീച്ചർ സ്വാഗതം പറഞ്ഞു. എം.കെ. അബ്ദുറഹ്‌മാൻ മാസ്റ്റർ പെരുന്നാൾ സന്ദേശം നൽകി. ചടങ്ങിൽ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ പ്രത്യേക പുരസ്കാര വിതരണവും നടന്നു.
എം.കെ അഷ്‌റഫിനെ ചാപ്റ്റര്‍ കെ.കെ മൊയ്തു മാസ്റ്റര്‍ പൊന്നാട അണിയിച്ചു ആദരിച്ചു. അഷറഫ് ഓണിയില്‍, റഷിദ് അരിയാക്കി, മുശ്താഖ് തീക്കുനി, താഹിറ സല്‍മാന്‍, ലത്തീഫ് മനത്താനത്ത്, റൂഖ് സാന ടീച്ചര്‍, ലത്തീഫ് കാക്കുനി, സവാദ് പൂമുഖം, ആബിദ ജമാല്‍, ആയിശ റഷീദ് സംസാരിച്ചു. ഇശല്‍ വിരുന്നും അരങ്ങേറി.
Content Highlight: Mappila Kala Academy Bakrid celebration concludes
#Latest News #Mappila Kala Academy #Bakrid Maharjan #Kuttyadi Events














































