#Latest News #Kakkattil #Farewell Ceremony #Cooperative Society
കക്കട്ടില്‍: (https://truevisionnews.com/) കക്കട്ടിൽ സഹകരണ അർബൻ സൊസൈറ്റിയിൽ നിന്ന് വിരമിക്കുന്ന എം. സുഭദ്രയ്ക്ക് ഭരണസമിതിയും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. കെ.പി.സി.സി സെക്രട്ടറി വി.എം. ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് കെ.കെ. രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജില്ലാ കോൺഗ്രസ് സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉപഹാരം സമർപ്പിച്ചു. പി.പി. അശോകൻ, സി.വി. അഷറഫ്, വി.എം. കുഞ്ഞികണ്ണൻ, ഭരണസമിതി അംഗങ്ങളായ സി.കെ. അബു, കെ.സി. ബാബു, ബീന എലിയാറ, ഒ.പി. അഷറഫ്, എ.പി. കുഞ്ഞബ്ദുള്ള, കെ.പി. കുഞ്ഞിരാമൻ, കെ.പി. കരുണൻ, ഫാത്തിമ, എം. ദിവ്യ എന്നിവരും ജീവനക്കാരായ ഫൈസൽ, സീബലാലു, സിദ്ധാർഥ് തുടങ്ങിയവരും ചടങ്ങിൽ പ്രസംഗിച്ചു.
Content Highlight: Kakattil Urban Society employee M. Subhadra bids farewell
#Latest News #Kakkattil #Farewell Ceremony #Cooperative Society




































