#latest news #Kunnummal Panchayat #Anganwadi
കക്കട്ടില്‍: (kuttiadi.truevisionnews.com) അംഗന്‍വാടി പ്രവേശനോത്സവത്തിന്റെ കുന്നുമ്മല്‍ പഞ്ചായത്ത് തല ഉദ്ഘാടനം അമ്പലക്കുളങ്ങര മധുകുന്ന് അങ്കണവാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഒ.പി.ശ്രീബിഷ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ മിനി സുധീര്‍, എലിയാറ ആനന്ദന്‍, ഐസിഡിഎസ് സുപ്പര്‍വൈസര്‍ ഗീത, അംഗന്‍വാടി ജീവനക്കാരായ നിജില, രജി, വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ ആര്‍.പി.വിനോദന്‍, ഷിബിന്‍, മോഹനന്‍ മന്നിക്കണ്ടി, വിനോദന്‍ മന്നിക്കണ്ടി, സജീവന്‍, ഷെമിന എന്നിവര്‍ പ്രസംഗിച്ചു.
ഡോ.അപര്‍ണ ക്ലാസെടുത്തു. വിവിധ അംഗന്‍വാടിയില്‍ നടന്ന പ്രവേശനോത്സവത്തിന് മെമ്പര്‍മാരായ എലിയാറ ആനന്ദന്‍, മിനി സുധീര്‍, എന്‍.കെ.നസീര്‍, എം.ടി.രവീന്ദ്രന്‍, ആര്‍.ലിനി, പി.ടി.കെ.രാധ, ഷറഫുന്നിസ, എ.വി.നാസറുദ്ദിന്‍, ഷീന പ്രകാശ്, അധ്യാപികമാരായ സജിത, ലിജി വിജയന്‍ മുതലായവര്‍ നേതൃത്വം നല്‍കി.
Content Highlight: Kunnummal Panchayat level Anganwadi entry festival inaugurated by KT Chandran














































