കുറ്റ്യാടി :(https://kuttiadi.truevisionnews.com) നരിപ്പറ്റ കണ്ടോത്ത് കുനിയിൽ, തേങ്ങ കുടയ്ക്ക് തീപിടിച്ചു. തേങ്ങ കത്തിനശിച്ചു. കണ്ടോത്ത് കുനി പള്ളിക്ക് സമീപം കണ്ടോത്ത് സലാമിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ അടുക്കളയോട് ചേർന്ന തേങ്ങാക്കൂടയ്ക്കാണ് തീ പിടിച്ചത്. നാട്ടുകാർ
വിവരമറിച്ചതിനെ തുടർന്ന് നാദാപുരത്ത് നിന്നും രണ്ടു യൂണിറ്റ് അഗ്നിശമന സേന സംഭവസ്ഥലത്ത് എത്തി. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം തീ അണച്ചു. പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഏകദേശം 5000 ത്തോളം തേങ്ങകൾ സംഭരിച്ചു വച്ചിട്ടുണ്ടായിരുന്ന കെട്ടിടത്തിൽ 500 ഓളം തേങ്ങകൾ കത്തി നശിച്ചു.
ഏകദേശം 10,000 രൂപയിലധികം നഷ്ടം കണക്കാക്കുന്നു. കോൺക്രീറ്റ് ബിൽഡിംഗ് ആയതിനാൽ കെട്ടിടത്തിന് മറ്റു കേടുപാടുകൾ ഇല്ല. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ സി സുജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുഹമ്മദ് സാനിജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രബീഷ് കുമാർ സുധീപ് എസ് ഡി, ഷിഗിൻ ചന്ദ്രൻ, അശ്വിൻ മലയിൽ, അഖിലേഷ് എൻ എസ്
സജീഷ് എം,സുജിത്ത് വി എ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
At the edge of the cliff, the coconut palm caught fire.















































