കുറ്റ്യാടി:(https://kuttiadi.truevisionnews.com/) പൊതുജനാരോഗ്യ മേഖലയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ പ്രതിഷേധവുമായി കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെജിഎൻഎ). ഇതിന്റെ ഭാഗമായി കെജിഎൻഎ കുറ്റ്യാടി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'പൊതുജനാരോഗ്യ സംരക്ഷണ സദസ്സ്' സംഘടിപ്പിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള കുപ്രചാരണങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ചടങ്ങിൽ സംഘാടക സമിതി വൈസ് ചെയർമാൻ എം.കെ. നികേഷ് അധ്യക്ഷത വഹിച്ചു. പൊതുജനാരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
കെജിഎൻഎ സംസ്ഥാന കമ്മിറ്റി അംഗം പി.വി. അരുൺകുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം വി.പി. സ്മിത, എൻജിഒ യൂണിയൻ നാദാപുരം ഏരിയ സെക്രട്ടറി സതീശൻ ചിറയിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കെജിഎൻഎ ജില്ലാ വൈസ് പ്രസിഡൻ്റ് എ.എം. അമൃത സ്വാഗതപ്രസംഗം നടത്തി.
Public Health Protection Assembly organized against moves to destroy the health sector














































