കുറ്റ്യാടി: (https://kuttiadi.truevisionnews.com)കടുത്ത വേനൽ മുന്നിൽക്കണ്ട് കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുവണ്ണാമൂഴി ഡാമിൽ നിന്നുള്ള ജലവിതരണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ വടകര ഭാഗത്തേക്കുള്ള വലതുകര പ്രധാന കനാലിലേക്കാണ് ആദ്യം വെള്ളം തുറന്നുവിട്ടത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 20 ദിവസം നേരത്തെയാണ് ഇത്തവണ കനാൽ തുറന്നത് എന്നത് ശ്രദ്ധേയമാണ്.
വലതുകര കനാൽ വഴി വേളം, തൂണേരി, അഴിയൂർ, മണിയൂർ എന്നീ ബ്രാഞ്ച് കനാലുകളിലേക്കാണ് ഇപ്പോൾ വെള്ളം പ്രവഹിക്കുന്നത് ഫെബ്രുവരി ആറാം തീയതിയോടെ കൊയിലാണ്ടി, കക്കോടി മേഖലകളിലേക്കുള്ള ഇടതുകര കനാൽ തുറക്കും.കല്ലൂർ, കക്കോടി, നടുവത്തൂർ, അയനിക്കാട്, തിരുവങ്ങൂർ, ഇരിങ്ങൽ തുടങ്ങിയ ബ്രാഞ്ച് കനാലുകൾ വഴി ഈ മേഖലയിലെ കൃഷിയിടങ്ങളിലേക്ക് ജലമെത്തും.
നാട്ടിലെ ജലക്ഷാമം പരിഗണിച്ചും കൃഷിക്കാവശ്യമായ വെള്ളം ഉറപ്പാക്കാനുമാണ് ഇത്തവണ നേരത്തെ തന്നെ വെള്ളം തുറന്നുവിടാൻ അധികൃതർ തീരുമാനിച്ചത്.
Kuttiadi Irrigation Project Canals Opened




































.jpg)










